സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jun 20, 2024 10:16 AM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in) സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്.

നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

The Central Meteorological Department has warned that there is a possibility of heavy rain in some places in the state today.

Next TV

Related Stories
കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

Sep 27, 2024 03:06 PM

കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത്...

Read More >>
നെഹ്‌റു ട്രോഫി വള്ളംകളി നാളെ

Sep 27, 2024 03:00 PM

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

നെഹ്‌റു ട്രോഫി വള്ളംകളി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 27, 2024 01:14 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

Sep 27, 2024 12:51 PM

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നു; വി എസ് സുനില്‍ കുമാര്‍

ജനങ്ങള്‍ ഇതെല്ലാം അറിയണം,തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം...

Read More >>
Top Stories